കൊവിഡ് ബൂസ്റ്റര്‍ ഡോസ്; കേന്ദ്രസര്‍ക്കാര്‍ തന്റെ നിര്‍ദേശം അംഗീകരിച്ചെന്ന് രാഹുല്‍ ഗാന്ധി

കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എടുത്തത് ശരിയായ നടപടിയാണ്. ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭിക്കണം. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും എത്തണം.
രാജ്യത്ത് കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതലാണ് ആരംഭിക്കുക. 60 വയസ് കഴിഞ്ഞവര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കും. കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്‍. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത്. മുതിര്‍ന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്.
Read Also : കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് അനുമതി നൽകി ഡിസിജിഐ
അടുത്ത മാസം ആദ്യവാരം മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 148.37 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights : rahul gandhi, covid vaccine, booster dose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here