“എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

മലയാള സിനിമ ഒരുപാട് പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. തന്റെ എല്ലാ സിനിമകളിലും അഭിനയ നിമിഷങ്ങൾ കൊണ്ടും കഥാപാത്രം കൊണ്ടും ഒരിടം നേടാൻ ഈ കാലയളവിൽ വിനയ് ഫോർട്ടിന് സാധിച്ചിട്ടുണ്ട്. നടൻ എന്ന നിലയിൽ വിനയിന്റെ വളർച്ച നമുക്ക് അഭിമാനം തന്നെയാണ്. ഈ ക്രിസ്മസ് ദിനത്തിൽ സിനിമ വിശേഷങ്ങളും ക്രിസ്മസ് വിശേഷങ്ങളുമായി വിനയ് ഫോർട്ട് 24 നൊപ്പം ചേരുന്നു.
നിരവധി പടങ്ങൾ മലയാള സിനിമയ്ക്ക് വിനയ് സമ്മാനിച്ചിട്ടുണ്ടെങ്കിലും പ്രേമത്തിലെ ടീച്ചർ വേഷം പ്രേക്ഷകർക്കിടയിൽ അദ്ദേഹം എന്ന നടന് നൽകിയ സ്ഥാനം വളരെ വലുതാണ്. പുതിയ സിനിമ വിശേഷങ്ങളും ഇഷ്ടപെട്ട സിനിമയെ കുറിച്ചും പ്രേക്ഷർക്കൊപ്പം പങ്കുവെക്കുയയാണ് വിനയ്.
“എനിക്കേറ്റവും പ്രിയപ്പെട്ട വർഷം 2021 ആണ്. കനകം കാമിനി കലഹം, ചുരുളി, മാലിക് തുടങ്ങി തനിക്ക് പ്രിയപ്പെട്ട ഏറെ നാൾ കാത്തിരുന്ന സിനിമയെല്ലാം റിലീസ് ചെയ്തത് ഈ വർഷമാണ്. ഇതിലേക്ക് തന്നെ നയിച്ചത് പ്രേമം ആണെന്നും വിനയ് പറയുന്നു. പന്ത്രണ്ട് വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നുണ്ട് എല്ലാ പടങ്ങളും പ്രിയപെട്ടതാണെങ്കിലും ചെയ്തതിൽ അഭിമാനം തോന്നിയത് ചുരുളിയാണ് എന്നും വിനയ് പറയുന്നു. ഇതുപോലെയൊരു സിനിമയിൽ ഒരു പ്രധാന കഥാപാത്രം കാഴ്ചവെക്കാൻ പറ്റിയതിൽ അഭിമാനമുണ്ട്. തീർച്ചയായും… സന്തോഷത്തിനേക്കാൾ കൂടുതൽ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം തോന്നിയ പടമാണ് ചുരുളി.
Read Also : സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി
മഹാനായ സംവിധായകൻ തന്നെയാണ് ലിജോ ജോസ് പല്ലിശ്ശേരി. മലയാള സിനിമയെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ കഴിവുള്ള ഇന്റർനാഷണൽ ഫിലിം മേക്കർ ആണ് ലിജോ ജോസ് പല്ലിശേരി എന്നും വിനയ് കൂട്ടിച്ചേർത്തു. വിനയ് ഒത്തുള്ള രസകരമായ നിമിഷങ്ങൾ പ്രേക്ഷർക്കുള്ള ക്രിസ്മസ് വിരുന്ന് തന്നെയാണ് “ക്രിസ്മസ് ബ്രോ” എന്ന ഷോ.
ഇന്റർവ്യൂവിന്റെ പൂർണരൂപം കാണാം…
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here