കേരള പൊലീസിന് മേൽ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല; ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരൻ

ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ശശി തരൂർ ഇന്ത്യൻ രാഷ്രീയത്തിന്റെ നേർവഴിയിലേക്ക് എത്തിയിട്ടില്ല. കെ റെയ്‌ലിനെതിരായ നിവേദനത്തിൽ ഒപ്പ് വയ്ക്കാത്തതിൽ ശശി തരൂർ വിശദീകരണം നൽകി.
തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.(sasi tharoor)
ഡിസംബർ 28-ന് കോൺഗ്രസിൻ്റെ ജന്മദിനം വലിയ തോതിൽ നടത്തുമെന്ന് സുധാകരൻ അറിയിച്ചു. പാർട്ടിയുടെ 137-ാം ജന്മദിനാഘോഷങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനായി കെപിസിസി 137 രൂപ ചലഞ്ച് ഓൺലൈനായി നടത്തും.
കേരള പൊലീസിന് മേൽ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല. കെ. റെയിൽ പിണറായി സർക്കാരിന് ഉണ്ടാക്കാനുള്ള പണം പദ്ധതി മാത്രമാണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ എന്ത് മുൻ കരുതലാണ് പൊലീസ് എടുത്തത്. അവർക്ക് ഇൻറലിജൻസ് സംവിധാനം ഇല്ലേ. അവർ ചുമട്ട് തൊഴിലാളികളൊന്നും അല്ലല്ലോ. രാഷ്ട്രീയം കലർത്തി പൊലീസിനെ നിഷ്ക്രിയമാക്കിയത് പൊലീസ് തന്നെയാണ്.
Story Highlights : sudhakaran-against-tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here