സ്ത്രീധന പീഡനം; ജാര്‍ഖണ്ഡില്‍ യുവതി തീകൊളുത്തി മരിച്ച നിലയില്‍

ജാര്‍ഖണ്ഡില്‍ 24 കാരിയായ യുവതി തീകൊളുത്തി മരിച്ച നിലയില്‍. ഹസാരിബാഗ് സ്വദേശിനി ബസന്തി ദേവിയാണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണ കാരണമെന്നും യുവതിയുടെ ഭര്‍ത്താവിനും അമ്മയ്ക്കും മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. ബസന്തിയുടേത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹസാരിബാഗ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
Read Also : ‘ഗാന്ധിയെ കൊന്നതിന് ഗോഡ്സെയ്ക്ക് സല്യൂട്ട്’; ആൾദൈവത്തിനെതിരെ കേസെടുത്ത് പൊലീസ്
അതേസമയം സംഭവ സ്ഥലത്ത് പൊലീസെത്തുമ്പോഴേക്കും യുവതിയുടെ ഭര്‍ത്താവ് അംഗദ് സാവോയും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനവും ഇരുചക്രവാഹനവും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights : Dowry issue, Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here