Advertisement

സെഞ്ചൂറിയനിൽ മഴ കളിക്കുന്നു; ദക്ഷിണാഫ്രിക്ക-ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം വൈകും

December 27, 2021
Google News 2 minutes Read

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടു. താരങ്ങൾ ഇപ്പോൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്‌ഫീൽഡിലെ നനവ് മറ്റൊരു പ്രശ്നമാവും. അതുകൊണ്ട് തന്നെ ഇന്ന് കളി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. (india south africa rain)

ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന ഓപ്പണർ കെഎൽ രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്സിനു ചുക്കാൻ പിടിച്ചത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ലുനിസാനി എങ്കിഡിയാണ്.

Read Also : രാഹുലിനു സെഞ്ചുറി; നിരാശപ്പെടുത്തി കോലി: ആദ്യ ദിനം ഇന്ത്യ ശക്തം

ഗംഭീര തുടക്കമാണ് കെഎൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ സഖ്യം 117 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായി. 60 റൺസെടുത്ത അഗർവാളിനെ പുറത്താക്കിയ ലുങ്കിസാനി എങ്കിഡിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തൊട്ടടുത്ത പന്തിൽ ചേതേശ്വർ പൂജാര (0) ഗോൾഡൻ ഡക്കായി.

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലി രാഹുലിനൊപ്പം ചേർന്നു. മെല്ലെയെങ്കിലും സ്കോർ ഉയർത്തിയ സഖ്യം 82 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 റൺസ് നേടിയ കോലിയെ പുറത്താക്കിയ എങ്കിഡി തന്നെയാണ് വീണും ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയത്. ഓഫ് സ്റ്റമ്പിനു പുറത്തുകൂടി പോകുന്ന പന്തിൽ ബാറ്റ് വച്ച കോലി സ്ലിപ്പിൽ പിടികൊടുത്ത് മടങ്ങുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ-രഹാനെ സഖ്യവും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ രഹുൽ സെഞ്ചുറിയിലെത്തി. ബൗണ്ടറി ഷോട്ടുകളുമായി ബാറ്റിംഗ് ആരംഭിച്ച രഹാനെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. സെഞ്ചുറിക്ക് പിന്നാലെ രാഹുലും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയതോടെ റൺ നിരക്കുയർത്താനും ഇന്ത്യക്ക് സാധിച്ചു. രാഹുൽ-രഹാനെ സഖ്യം നാലാം വിക്കറ്റിൽ അപരാജിതമായ 73 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്. രാഹുലിനൊപ്പം രഹാനെയും (40) ക്രീസിൽ തുടരുകയാണ്.

Story Highlights : india south africa test rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here