Advertisement

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി ബാലകൃഷ്ണൻ

December 27, 2021
1 minute Read

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ, കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുെമന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെ‌ടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യും. രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കില്ല. പ്രതിപക്ഷം വികസന പദ്ധതികളെ എതിർക്കുകയാണ്.

ശബരിമല വിമാനത്താവളം സർക്കാർ നടപ്പാക്കും. വികസന പദ്ധതികളുടെ കാര്യത്തിൽ വസ്തുത അറിയേണ്ടവർക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടിയേരി പറഞ്ഞു.

Story Highlights : kodiyeri-balakrishnan-on-kizhakkambalam-violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top