2004ൽ ഇടപ്പള്ളിയിലെ വൃദ്ധദമ്പതികളെ കൊന്നതും റിപ്പർ ജയാനന്ദൻ; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ്

17 വർഷം മുൻപ് നടന്ന ഇരട്ടക്കൊലക്കേസിൻ്റെ ചുരുളഴിച്ച് കേരള പൊലീസ്. 2004ൽ എറണാകുളം ഇടപ്പള്ളി പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റിപ്പർ ജയാനന്ദൻ നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.
ഏഴ് കൊലക്കേസ് സഹിതം നിരവധി കേസുകളിൽ പ്രതിയാണ് തൃശൂർ മാള സ്വദേശിയായ റിപ്പർ ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി. 14 കവർച്ചാ കേസുകളിലും ഇയാൾ പ്രതിയാണ്. പലതവണ ജയിൽ ചാടിയിട്ടുള്ള ഇയാൾ നിലവിൽ ജയിലിലാണ്.
പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പര്‍ ജയാനന്ദന്‍. ഈ കേസുകളിൽ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ മരണം വരെ തടവായി കുറച്ചു.
Story Highlights : ripper jayanandan new case arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here