Advertisement

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്; ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

December 27, 2021
Google News 1 minute Read
shan murder case

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആര്‍എസ്എസിന്റെ ആലുവ കാര്യാലയത്തിലാണ് ഇയാള്‍ പ്രതികള്‍ക്കായി ഒളിത്താവളം ഒരുക്കിയത്.

അതേസമയം രണ്‍ജീത് വധക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയിലുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷാന്‍ വധക്കേസില്‍ ആലപ്പുഴയിലെ ആര്‍എസ്എസ് ജില്ലാ നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ജി.ജയദേവ് വ്യക്തമാക്കി.

Read Also : ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന; കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

ഈ മാസം 12ന് പുലര്‍ച്ചെയാണ് രണ്‍ജീത് ശ്രീനിവാസനെ ആറ് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത്.

Story Highlights : shan murder case, rss pracharak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here