Advertisement

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

December 27, 2021
Google News 2 minutes Read
sslc hse exam dates declared

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. ( sslc hse exam dates declared )

രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

Read Also : കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകരും പരീക്ഷാ ഭവൻ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട് . കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

Story Highlights : sslc hse exam dates declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here