കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. ( teenager vaccine registration begin from january )
15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് cowin ആപ്പിലൂടെയോ പോർട്ടലിലൂടെയോ ജനുവരി 1 മുതൽ വാക്‌സിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് അറിയിച്ചത്.
Read Also : ബൂസ്റ്റർ ഡോസ്: നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ
കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.
ബൂസ്റ്റർ ഡോസിനും അനുമതി നൽകിയ കാര്യവും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും.
Story Highlights : teenager vaccine registration begin from january
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here