Advertisement

അതിഥി തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശം നല്‍കി എഡിജിപി

December 28, 2021
Google News 1 minute Read
ADGP VIJAY SAKHARE

കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും എഡിജിപി നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

പൊലീസും ഇതര സംസ്ഥാന തൊഴിലാളികളുമായി ഇനിയൊരു സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണം. വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ വിളിച്ചറിയിക്കാനായി തൊഴിലാളികള്‍ക്ക് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കണം.

അതേസമയം പൊലീസിനെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എഡിജിപി അഡ്മിനിസ്‌ട്രേഷന്‍, എഡിജിപി ലോ ആന്റ് ഓര്‍ഡര്‍, മറ്റ് ചുമതലയുള്ള എഡിജിപിമാര്‍ എന്നിവര്‍ യോഗത്തില്‍ നേരിട്ടെത്തി പങ്കെടുക്കണം. അതേസമയം ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കണമെന്നുമാണ് നിര്‍ദേശം.

Read Also : അതിഥി തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശം നല്‍കി എഡിജിപി

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് പൊലീസിന് നേരെ അക്രമമുണ്ടായത്. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. തൊഴിലാളികളില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

Story Highlights : ADGP VIJAY SAKHARE, KERALA POLICE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here