Advertisement

എട്ട് മത്സരങ്ങളിലും ജയമില്ല; ഈസ്റ്റ് ബംഗാൾ പരിശീലകനെ പുറത്താക്കി

December 28, 2021
Google News 1 minute Read

ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ പരിശീലകൻ മനോലോ ഡയസിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. സീസണിൽ കളിച്ച എട്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഡയസിനെ ഈസ്റ്റ് ബംഗാൾ പുറത്താക്കിയത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ എൽകോ ഷറ്റോരി പകരം പരിശീലകനാവുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് യൂത്ത് ടീം പരിശീലകനായിരുന്ന ഡയസ് ഈ സീസണിലാണ് ഈസ്റ്റ് ബംഗാൾ പരിശീലകനാവുന്നത്. മുഖ്യ സ്പോൺസറായിരുന്ന ശ്രീ സിമൻ്റ്സുമായുള്ള കരാർ അവസാനിപ്പിച്ചതോടെ ഐഎസ്എലിൽ നിന്ന് പുറത്താവുമെന്ന നിലയിലായിരുന്ന ഈസ്റ്റ് ബംഗാൾ അവസാന സമയത്താണ് ടീം ഒരുക്കിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇടപെടലും ഇതിൽ ഉണ്ടായിരുന്നു. തുടർന്ന് ശ്രീ സിമൻ്റ്സ് വീണ്ടും ക്ലബുമായി കരാറൊപ്പിട്ടു. എന്നാൽ, സീസണിൽ വളരെ മോശം പ്രകടനമാണ് ക്ലബ് നടത്തുന്നത്. 8 മത്സരങ്ങളിൽ 4 ജയവും 4 സമനിലയും സഹിതം പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Story Highlights : east bengal coach parted ways

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here