ആലപ്പുഴ രണ്‍ജീത് വധക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ് രണ്‍ജീത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Read Also : ആര്‍എസ്എസ് കടന്നുകയറ്റം,ആഭ്യന്തരം മോശം; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് ഇന്നലെ അറസ്റ്റിലായി. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Story Highlights : ranjith murder, bjp, sdpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here