ഭാര്യയും കുട്ടിയും ഓടിപ്പോയി, കണ്ടെത്തുന്നവർക്ക് 5,000 രൂപ; പാരിതോഷികവുമായി ഭർത്താവ്

ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ ഓടിപ്പോയ വിവരം അറിയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയാണ് വൈറലായത്.
ബംഗാളിലെ പിംഗ്ല ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 9 ന് മരപ്പണിക്കാരനായ ഭർത്താവ് ഹൈദരാബാദിൽ പോയിരുന്നു. അന്ന് രാത്രിയാണ് ഭാര്യയും കുട്ടിയും ഓടിപ്പോയത്. വിവരം അറിഞ്ഞ് തിരിച്ചെത്തിയ ഇയാൾ ഭാര്യയെയും കുട്ടിയെയും തേടി പലയിടത്തും എത്തി. എന്നാൽ ഫലമുണ്ടായില്ല. അവസാന ആശ്രയമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഒരു അഭ്യർത്ഥന നടത്തി. “ഡിസംബർ 9 മുതൽ ഈ സ്ത്രീയെയും കുട്ടിയെയും കാണാനില്ല. കണ്ടെത്തുന്നവർ ദയവായി എന്നെ അറിയിക്കൂ. കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം ലഭിക്കും” അദ്ദേഹം പോസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ വിശദമായി അറിയിച്ചിരുന്നതായി ഭർത്താവ് പറഞ്ഞു. കാമുകനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്ന് ഭർത്താവ് ആരോപിച്ചു. രാത്രിയിൽ ഭാര്യ ഈ വ്യക്തിയോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 9 ന് രാത്രി ഒരു നമ്പറില്ലാത്ത നാനോ കാർ ഈ പ്രദേശത്തേക്ക് വന്നതായും ഭാര്യ അതേ വാഹനത്തിൽ ഓടിപ്പോയതായി സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാര്യയും നേരത്തെ ഓടിപ്പോയിരുന്നു. എന്നാൽ, അവൾ മുൻകാലങ്ങളിൽ ചെയ്‌തതിനെക്കുറിച്ചൊന്നും താൻ കാര്യമാക്കുന്നില്ലെന്നും ഭാര്യയും കുട്ടിയും മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണെന്നും ഭർത്താവ് പറഞ്ഞു.
Story Highlights : wife-runs-away-husband-appeal-social-media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here