Advertisement

കള്ളനെന്ന് കരുതി അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നു

December 29, 2021
2 minutes Read
father kills daughter friend

തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി. ( father kills daughter friend )

Read Also : സ്ത്രീകൾ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻ; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഡോ.അജിത്ര

തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്.

കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു പൊലീസിന് നൽകിയ മൊഴി.

Story Highlights : father kills daughter friend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top