Advertisement

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി

December 29, 2021
Google News 1 minute Read
kcbc

വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി. തീവ്ര വര്‍ഗീയ സംഘടനകളുടെ വിദ്വേഷ പ്രചാരണം ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് എത്തിച്ചു. കേരളത്തില്‍ നിന്നുള്ള വൈദികര്‍ക്കും ക്രൈസ്തവ കുടുംബങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ ഭീഷണി നേരിടേണ്ടി വരികയാണ്. ക്രൈസ്തവ പീഡനങ്ങളില്‍ ലോകത്ത് ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടയില്‍ മാത്രം ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വര്‍ധിക്കുന്ന ഇത്തരം അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ വീഴ്ത്തുകയാണ്.

Read Also : കണ്ണൂർ വി സി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ

കേരളത്തില്‍ നിന്ന് നിരവധി വൈദികരും സന്യാസിമാരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രത്യേകമായി ഇടപെടണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു. മിക്ക അക്രമങ്ങള്‍ക്കും മുമ്പ് മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന ആക്രമണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നില്‍ ഗൂഢാലോചന സംശയിക്കാവുന്നതാണെന്നും കെസിബിസി കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Story Highlights : kcbc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here