തലസ്ഥാനത്ത് വീണ്ടും ആക്രമണം; വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു

വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്.
സംഭവം നടക്കുമ്പോൾ പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : petrol pump employee attacked tvm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here