Advertisement

വട്ടം കൂടി നിന്ന് ഡാൻസ് കളിച്ച് ഗോൾ; വൈറൽ വിഡിയോ

December 30, 2021
2 minutes Read

ട്രെയിനിംഗ് ഗ്രൗണ്ടിൽ വച്ച് പ്ലാൻ ചെയ്യുന്ന, പലതരത്തിലുള്ള സെറ്റ് പീസ് ഗോളുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെ കാണാത്ത ഒരു തരം സെറ്റ് പീസ് ഗോളടിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു ടീം. വട്ടം കൂടി നിന്ന് ഡാൻസ് കളിച്ചതിനു ശേഷമാണ് അവർ ഫ്രീ കിക്കിൽ നിന്ന് ഗോളടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ഗോളിൻ്റെ വിഡിയോ വൈറലാണ്.

ഓൾ ജപ്പാൻ ഹൈ സ്കൂൾ ടൂർണമെൻ്റിലാണ് ഏറെ പുതുമയുള്ള ഈ ഗോൾ പിറന്നത്. ടകഗാവ ഗകുൻ ഹൈസ്‌കൂളും സെയ്‌റ്യോ ഹൈസ്‌കൂളും തമ്മിൽ നടന്ന മത്സരത്തിനിടെ ടകഗാവ സ്കൂൾ അടിച്ച ഗോളുകളിലൊന്നായിരുന്നു ഇത്. ഒരു താരം ഫ്രീ കിക്ക് എടുക്കാനായി നിൽക്കുമ്പോൾ ടീമിലെ അഞ്ച് താരങ്ങൾ പെനാൽറ്റി ബോക്സിനുള്ളിൽ, വട്ടത്തിൽ കൈകോർത്ത് നിന്ന് ഒരു പ്രത്യേക രീതിയിൽ നൃത്തം ചെയ്യുകയാണ്. ഇങ്ങനെ നൃത്തം ചെയ്യുന്നതിനാൽ എങ്ങനെ ഇവരെ മാർക്ക് ചെയ്യണമെന്ന് എതിർ ടീമിന് മനസ്സിലാവുന്നില്ല. ബോക്സിലേക്ക് ക്രോസ് വരുന്നതോടെ ഈ അഞ്ച് പേരും നൃത്തം നിർത്തി പലയിടങ്ങളിലേക്ക് ഓടുന്നു. ഇവരിൽ ഒരാൾ അനായാസം പന്തിൽ തലവച്ച് ഗോളടിക്കുന്നു.

മത്സരത്തിൽ ടകഗാവ സ്കൂൾ 2നെതിരെ 4 ഗോളുകൾക്ക് വിജയിച്ചു.

Story Highlights : dance goal japan viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top