Advertisement

കെ റെയിൽ പദ്ധതിക്ക് പിന്നിൽ അഴുമതി; പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്

December 30, 2021
1 minute Read

കെ റെയിൽ പദ്ധതിക്ക് പിന്നിൽ അഴുമതിയാണെന്ന് പിഎംഎ സലാം. പദ്ധതി നടപ്പാക്കാൻ എന്തിനാണ് ഇത്ര തിടുക്കം. പദ്ധതി വൻ നഷ്ടം ആണ്. മുസ്ലീം ലീ​ഗ് വികസനത്തിന് എതിരല്ലെന്നും പിഎംഎ സലാം പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കില്ലെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

വഖഫ് വിഷയത്തിൽ സമസ്ത സർക്കാരിന് ഒപ്പം അല്ല. ചർച്ച നടത്തി എന്ന പ്രതീതി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്. വഖഫ് നിയമനത്തിൽ മുസ്‌ലിം ലീഗിന്റെ ശക്തമായ സമരം വരുന്നുണ്ട്. ജനുവരി മൂന്നിന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കും. കെ റെയിൽ പദ്ധതിയുടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യം ആക്കി വെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല. അഴിമതി ആണ് പദ്ധതിക്ക് പിന്നിലുള്ളത്.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

വൈസ് ചാൻസിലർ നിയമന വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുള്ള ലീ​ഗ് നിലപാടാണ് പിഎംഎ സലാം വ്യക്തമാക്കിയത്. ചാൻസലിറായ ​ഗവർണർ പറഞ്ഞത് ഗൗരവം ഉള്ള കാര്യമാണ്. സർവകലാശാലകളിൽ മുഴുവൻ രാഷ്ട്രീയ ഇടപെടൽ ഉണ്ട്. എല്ലാം സ്വജനപക്ഷപാതമാണ്. സർക്കാർ ഭരണ പ്രതിസന്ധി ഉണ്ടാക്കരുത് എന്നും പിഎംഎ സലാം പറഞ്ഞു.

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ സർക്കാർ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീ​ഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പൊലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളൻ കപ്പലിൽ തന്നെ ആണെന്ന് അന്വേഷണം നടത്തുമ്പോൾ ബോധ്യമാകും എന്നും പിഎംഎ സലാം പറഞ്ഞു.

Story Highlights : muslim-league-pma-salam-arrest-culprits-against-jifri-thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top