Advertisement

ഒമിക്രോൺ; രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ

December 30, 2021
Google News 1 minute Read

ഒമിക്രോൺ വ്യാപന ഭീഷണിയിൽ കേരളത്തിലും രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ. രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്, ശംഖുമുഖം,പാളയം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി . നഗരത്തിലും ഗ്രാമീണ മേഖലയിലും പരിശോധന തുടരുന്നു.

കൊച്ചിയിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. 10 മണിക്ക് മുൻപ് തന്നെ ഒട്ടുമിക്ക സ്ഥാപനങ്ങളും അടച്ചു. പൊലീസ് പരിശോധന തുടരും. വാഹനങ്ങൾ പരിശോധിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി യാത്രക്കാരെ ബോധവത്കരിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. നാളെ മുതൽ കർശന നടപടിയിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു. ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് കടന്ന് പോകാനുള്ള സൗകര്യമൊരുക്കും.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

കോഴിക്കോട് ബീച്ച് 8 മണിവരെയാണ് പ്രവർത്തിച്ചത് അതിന് ശേഷം സന്ദർശകർക്ക് പ്രവേശനം അനുവദിച്ചില്ല. ഒമിക്രോൺ സാഹചര്യത്തിൽ കർശന നിർദേശമുള്ളതിനാൽ പൊലീസ് വലിയ പരിശോധനയാണ് മേഖലയിൽ നടത്തുന്നത്. അപൂർവം ചില കടകൾ മാത്രമാണ് പ്രവർത്തിച്ചത്. കർശനമായ പരിശോധനയാണ് കോഴിക്കോട് നടക്കുന്നത്.

ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു തരത്തിലുള്ള ആൾക്കൂട്ടവും അനുവദിക്കുന്നതല്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.

ഹോട്ടലുകൾ റസ്റ്റോറന്‍റുകൾ ബാറുകൾ ക്ലബുകൾ എന്നിവയല്ലാം രാത്രി പത്ത്മണിയോടെ പൂർണമായും അടച്ചുകഴിഞ്ഞു. തിയേറ്ററുകളിലെ സെക്കൻഡ് ഷോയും നാലുനാൾ ഉണ്ടാകില്ല. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രണ്ടാം തിയതിക്ക് ശേഷം രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

Story Highlights : night-curfew-starts-in-kerala-to-prevent-covid-19-omicron-diffusion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here