Advertisement

റോസ് ടെയ്‌ലർ വിരമിക്കുന്നു

December 30, 2021
Google News 2 minutes Read
ross taylor retires cricket

ന്യൂസീലൻഡ് ക്രിക്കറ്റർ റോസ് ടെയ്‌ലർ വിരമിക്കുന്നു. 37കാരനായ ടെയ്‌ലർ 15 വർഷത്തെ സുദീർഘമായ കരിയറാണ് അവസാനിപ്പിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാവും റെഡ് ബോളിൽ ടെയ്‌ലർ അവസാനമായി കളിക്കുക. ശേഷം ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നീ ടീമുകൾക്കെതിരായ ഏകദിന പരമ്പരകളിലും താരം കളിക്കും. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും താരം വിടപറയും. (ross taylor retires cricket)

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. ഇതുവരെ 110 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങൾ കൂടിയാവുമ്പോൾ ഇത് 112 ആകും. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയാണ്. വെട്ടോറിയും ആകെ 112 മത്സരങ്ങളാണ് കളിച്ചത്.

മൂന്ന് ഫോർമാറ്റിലും 100ലധികം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാണ് ടെയ്‌ലർ. ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളും (445), റൺസും (18074), സെഞ്ചുറികളും (40) ടെയ്‌ലറിൻ്റെ പേരിലാണ്. 233 ഏകദിനങ്ങളിൽ നിന്ന് 8581 റൺസുള്ള താരം 48.2 ബാറ്റിംഗ് ശരാശരിയും കാത്തുസൂക്ഷിക്കുന്നു. 102 ടി-20കളിൽ നിന്ന് 1909 റൺസും താരത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 55 ഐപിഎൽ മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം 1017 റൺസാണ് നേടിയിട്ടുള്ളത്.

Story Highlights : ross taylor retires from cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here