Advertisement

പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 31, 2021
Google News 2 minutes Read

പാലക്കാട് മുൻ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. രാഷ്ട്രീയം ചർച്ചയായില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. പഞ്ചായത്തിലെ ഒളപ്പമണ്ണ സ്മാരക ഉദ്‌ഘാടനത്തിന് ക്ഷണിക്കാൻ പോയതെന്നാണ് എ വി ഗോപിനാഥിന്റെ വിശദീകരണം.

ഇതിനിടെ കോൺഗ്രസ് വിട്ടെന്നറിയിച്ച് നേതൃത്വത്തിന് രാജിക്കത്ത് നൽകിയ എ.വി. ഗോപിനാഥ് പാര്‍ട്ടിയിലേക്ക് മടങ്ങുമെന്ന് സൂചനകൾ വന്നിരുന്നു . പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ ഗോപിനാഥ് മുഴുവൻ സമയവും പങ്കെടുത്തിരുന്നു. ഗോപിനാഥിനുള്ള ജനപിന്തുണ ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നായിരുന്നു ഉദ്ഘാടകനായ മുൻ എംഎൽഎ സി.പി. മുഹമ്മദ് പ്രതികരിച്ചത്.

Read Also : ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്, ജാഗ്രത വേണം; മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ

ഗോപിനാഥ് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ പെരിങ്ങോട്ടുകുറിശ്ശിയിലെ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാഗികമായി വിട്ടുനിൽക്കുന്ന സ്ഥിതിയായിരുന്നു. അതേസമയം, പ്രവർത്തകരുടെ അഭ്യർഥന മാനിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തന്റെ മടങ്ങിവരവായി ഇതിനെ കാണേണ്ടതില്ലെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

Story Highlights : A V Gopinath meets CM Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here