രത്തന്‍ ടാറ്റയുടെ പിറന്നാള്‍ ആഘോഷം; ക്യൂട്ട് ആയിട്ടുണ്ടെന്ന് സോഷ്യല്‍മീഡിയ…

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസുകാരിൽ ഒരാളാണ് രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ എൺപത്തിനാലാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഇന്ത്യയുടെ സമ്പത്ത്‌വ്യവസ്ഥയ്ക്ക് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം നൽകിയ കരുത്ത് ചെറുതല്ലാത്തതാണ്. ഒരു ബിസിനസ്സുക്കാരൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹത്തിന്റെ സത് പ്രവർത്തിയിലൂടെയും സമൂഹത്തിന് പ്രചോദനമാകുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ പ്രായത്തിലും ബിസിനസിലും മറ്റു കാര്യങ്ങളിലും സജീവ സാന്നിധ്യമാണ് അദ്ദേഹം.
A charming scene with the unassuming #RatanTata on his 84th birthday pic.twitter.com/wkmm7jhCyZ
— Harsh Goenka (@hvgoenka) December 29, 2021
അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. തന്റെ ജീവനക്കാരനൊപ്പം ഒരു കപ്‌കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന രത്തൻ ടാറ്റായുടെ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഡിസംബർ 28 നായിരുന്നു രത്തൻ ടാറ്റയുടെ പിറന്നാൾ.
രത്തന്‍ ടാറ്റയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശന്തനു നായിഡുവിനൊപ്പമാണ് അദ്ദേഹം കപ്‌കേക്ക്. അദ്ദേഹം മെഴുകുതിരികള്‍ ഊതിക്കെടുത്തുമ്പോള്‍ ശന്തനു ഹാപ്പി ബെര്‍ത്ത്‌ഡേ പാടുന്നുണ്ട്. ശേഷം കപ്‌കേക്കില്‍നിന്ന് അല്‍പം പൊട്ടിച്ച് അദ്ദേഹത്തിന്റെ വായില്‍ വെച്ചു കൊടുക്കുന്നതും പുറത്തു മെല്ലെ തട്ടുന്നതും വീഡിയോയില്‍ കാണാം. നിരവധിയാളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights : How Ratan Tata celebrated his 84th birthday with a young employee and a cupcake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here