Advertisement

കോവളത്ത് വിദേശ പൗരന്‍ വാങ്ങിയ മദ്യം റോഡില്‍ ഒഴിപ്പിച്ച് പൊലീസ്

December 31, 2021
1 minute Read
kovalam

തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു. ഡച്ച് പൗരന്‍ ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണ് പൊലീസ് റോഡില്‍ ഒഴിച്ചുകളഞ്ഞത്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ വിദേശ പൗരന്‍ മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയരികില്‍ ചെക്കിങ്ങിനിടെ പൊലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പൊലീസ് ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

Read Also : പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

Story Highlights : kovalam, Kerala police, Dutch citizen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top