Advertisement

ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് 2021ലെ ഏറ്റവും പ്രിയപ്പെട്ട സംഭവം: ബാബർ അസം

January 1, 2022
Google News 2 minutes Read
babar azam win india

ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാൽ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങൾ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു. (babar azam win india)

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുൽ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീൻ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

Read Also : അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ ജയിച്ചു; പാകിസ്താൻ തോറ്റു; ഫൈനലിൽ ശ്രീലങ്ക-ഇന്ത്യ പോരാട്ടം

സെമിഫൈനലിൽ പാകിസ്താനെ കീഴടക്കി ഫൈനൽ കളിച്ച ഓസ്ട്രേലിയ ആയിരുന്നു ലോകകപ്പ് ജേതാക്കൾ. പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്‌നെയ്‌സുമാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്‌വാൻറെയും ഫഖർ സമൻറെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 52 പന്തിൽ 67 റൺസെടുത്ത റിസ്‌വാനാണ് പാക്കിസ്ഥാൻറെ ടോപ് സ്കോറർ. ഫഖർ സമൻ 32 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ ബാബർ അസം 39 റൺസെടുത്തു. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു. യുഎഇയിൽ പാകിസ്താൻ്റെ തുടർച്ചയായ 16 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പാണ് ഓസ്ട്രേലിയ തകർത്തത്.

Story Highlights : babar azam win against india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here