Advertisement

ചികിത്സാ സൗകര്യങ്ങൾ കൂട്ടണം, ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ വേണം; സംസ്ഥാനങ്ങളോട് കേന്ദ്രം

January 1, 2022
Google News 1 minute Read

രാജ്യത്ത് മൂന്നാം തരംഗത്തിൻ്റെ മുന്നോടിയായി ഒമിക്രോൺ കേസുകൾ വർധിക്കുന്നു. കൊവിഡ് രോഗികൾ കൂടി കുത്തനെ ഉയർന്നതോടെ സംസ്ഥാനങ്ങളോട് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ജില്ലാ അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ഒരുക്കി ചികിത്സാ സൗകര്യങ്ങൾ കൂട്ടണം. ഹോട്ടലുകളും മറ്റും കൊവിഡ് ആശുപത്രികൾ ആക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ കോൾ സെൻററുകൾ ഒരുക്കണം. ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ ഉടൻ പ്രവർത്തനം തുടങ്ങണമെന്നും നിർദേശമുണ്ട്.

രാജ്യത്ത് 1413 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ കൊവിഡ് കേസുകളും (22,775) കുത്തനെ കൂടി. ഇതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം നേരിടാൻ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

Story Highlights : centre-tells-states-as-covid-cases-surge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here