Advertisement

മഹാരാഷ്ട്രയിൽ 9,170 പേർക്ക് കൊവിഡ്, 7 മരണം; കർശന നിയന്ത്രണങ്ങൾ

January 1, 2022
Google News 1 minute Read

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,170 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു. സംസ്ഥാനത്ത് 1,445 പേർ രോഗമുക്തി നേടി. 32,225 ആണ് സജീവ കേസുകളുടെ എണ്ണം. മുംബൈയിൽ 6,397 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

കൊവിഡ് കേസുകൾ വർധിച്ചാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിൽ പത്തോളം മന്ത്രിമാരും 20 എംഎൽഎമാരും കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പവാർ അറിയിച്ചു. വ്യാപനം തടയാൻ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Story Highlights : maharashtra-reports-9170 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here