Advertisement

വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി; ഭക്ഷ്യ- പൊതുവിതരണ വകുപ്പ് പൂർണ ഡിജിറ്റലൈസേഷനിലേക്ക്

January 1, 2022
Google News 2 minutes Read

വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും തീരുമാനമായി.മാത്രമല്ല പൊതുവിപണിയില്‍ 30 രൂപക്ക് മുകളില്‍ വിലയുള്ള അരിയാണ് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതെന്നും ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Read Also : ‘സ്ഥാനമോഹങ്ങളില്ലാത്ത ലളിതജീവിതം’; പി.ജി വേലായുധന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍

ഭക്ഷ്യ- പൊതുവിതരണ വകുപ്പിന് കീഴിലെ വകുപ്പുകൾ ഈ മാസം മുതൽ ഇ-ഓഫിസുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുടെ ആവശ്യവും താത്പര്യവും കണക്കിലെടുത്ത് വിതരണം ഉറപ്പ് വരുത്താന്‍ താലൂക്ക് സപ്ളൈ ഓഫി സര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Story Highlights : minister gr anil on this month ration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here