Advertisement

പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തു; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

January 1, 2022
Google News 1 minute Read

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്‌താവനകൾ അതിരുകടക്കുന്നു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി ലിറ്റ് നൽകരുതെന്ന് സർക്കാർ നിർദേശം രാജ്യത്തിന് കളങ്കം സംഭവിക്കുന്നത്.

Read Also : മിന്നൽ “ബേസിൽ” ഫ്രം കുറുക്കൻമൂല!!

രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി തൃശൂരിൽ പറഞ്ഞു. ദളത് സ്നേഹം പ്രകടിപ്പിക്കുന്ന സിപിഐഎമ്മിന്റെ വിവേചന മനോഭാവമാണ് പുറത്ത് വന്നത്. പ്രതിപക്ഷം ഇനിയെങ്കിലും സർക്കാരിന്റെ ചട്ടവിരുദ്ധ നടപടികളെ എതിർക്കാൻ തയാറാകണമെന്നും വി മുരളീധരൻ പറഞ്ഞു.

Story Highlights : v muraleedharan- against- vdsatheeshan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here