Advertisement

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ; ബിബിഎലിൽ തകർത്തെറിഞ്ഞ് പാക് പേസർ

January 2, 2022
Google News 2 minutes Read
Mohammad Hasnain bbl wicket

ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി പാക് പേസർ മുഹമ്മദ് ഹസ്നൈൻ. ഇന്ന് അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടറിനായി അരങ്ങേറിയ ഹസ്നൈൻ്റെ ആദ്യ ഓവർ തന്നെ ട്രിപ്പിൾ വിക്കറ്റ് മെയ്ഡനായിരുന്നു. നാല് ഓവർ സ്പെല്ലിൽ വെറും 20 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കി. (Mohammad Hasnain bbl wicket)

21കാരനായ ഹസ്നൈൻ 2019ൽ ഓസ്ട്രേലിയക്കെതിരെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 8 ഏകദിന മത്സരങ്ങളും 17 ടി-20കളും കളിച്ച താരം യഥാക്രമം 12, 17 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

മത്സരത്തിൽ സിഡ്നി തണ്ടർ റൺസിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 93 റൺസെടുത്ത ഓപ്പണർ മാത്യു ഗിൽകെസാണ് തണ്ടറിനായി തിളങ്ങിയത്. ഹസ്നൈൻ്റെ ആദ്യ ഓവറിൽ തന്നെ തകർന്ന അഡലെയ്ഡ് 19.1 ഓവറിൽ 144 റൺസിന് ഓൾഔട്ടായി. 39 റൺസെടുത്ത ഹാരി നീൽസൺ അഡലെയ്ഡിൻ്റെ ടോപ്പ് സ്കോററായി.

പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് ബാറ്റർ; വിളിച്ച ഔട്ട് തിരുത്തി അമ്പയർ: വിഡിയോ വൈറൽ

പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന ബാറ്ററുടെ നിലപാടിൽ വിളിച്ച ഔട്ട് തിരുത്തി അമ്പയർ. ബിഗ് ബാഷ് മത്സരത്തിനിടെയാണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മെൽബൺ സ്റ്റാഴ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഇന്ന് നടന്ന മത്സരത്തിനിടെയാണ് സംഭവം. പെർത്ത് ഇന്നിംഗ്സിൻ്റെ 14ആം ഓവർ. യുവ ഓസീസ് പേസർ സാവിയർ ക്രോൺ പന്തെറിയുന്നു. ക്രോണിനെ പുൾ ചെയ്യാൻ ശ്രമിച്ച ആഷ്ടൻ ടേണറിനു പിഴച്ചു. പന്ത് വിക്കറ്റ് കീപ്പർ ജോ ക്ലാർക്ക് പിടിക്കുന്നു. ഒറ്റനോട്ടത്തിൽ പന്ത് ബാറ്റിൽ കൊണ്ടെന്ന് എല്ലാവരും കരുതി. ചെറിയ ശബ്ദവും കേട്ടു. അപ്പീലുകൾ ശരിവച്ചുകൊണ്ട് അമ്പയർ ചൂണ്ടുവിരലുയർത്തി. ഉടൻ ടേണർ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്നും ഹെൽമറ്റിലാണ് കൊണ്ടതെന്നും തൻ്റെ ഹെൽമറ്റിൽ തൊട്ട് അമ്പയറോട് ആംഗ്യം കാണിച്ചു. അടുത്ത നിമിഷം തന്നെ അമ്പയർ തീരുമാനം പിൻവലിച്ചു. ഇതൊക്കെ സെക്കൻഡുകൾ കൊണ്ടാണ് നടന്നത്.

Story Highlights : Mohammad Hasnain bbl debute wicket maiden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here