‘മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി അവരെ ജയിലിലടച്ചു’: മോദി

ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“മുൻ സർക്കാരുകളുടെ കാലത്ത്, ക്രിമിനലുകൾക്കും മാഫിയകൾക്കും അഴിഞ്ഞാടാൻ അനുവാദമുണ്ടായിരുന്നു. മുമ്പ് അനധികൃത അധിനിവേശ ടൂർണമെന്റുകൾ ഉണ്ടായിരുന്നു. മീററ്റിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് അവരുടെ വീടുകൾ കത്തിച്ചത് ഒരിക്കലും മറക്കാനാവില്ല. സ്വന്തം വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാൻ ജനങ്ങൾ നിർബന്ധിതരായത് മുൻ സർക്കാരുകളുടെ വിനോദത്തിൻ്റെ ഭാഗമായിരുന്നു.” മോദി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് പെൺമക്കൾ വൈകുന്നേരം പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. ഇന്ന് അവർ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്.
Story Highlights : previous-regimes-protected-criminals-modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here