Advertisement

കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

January 3, 2022
Google News 1 minute Read

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.

ഈ മാസം 10 വരെ ഊർജിത വാക്സിനേഷൻ യജ്ഞത്തിൽ കേരളം. ജില്ലാ താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ നൽകും. കേരളത്തിൽ വാക്സിനേഷനായി പ്രത്യക കേന്ദ്രങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കും.

Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കൗമാരക്കാർക്ക് കുത്തിവയ്പ് സൗകര്യം ഒരുക്കുന്നത്. വാക്സിനേഷനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 6.79 ലക്ഷം കുട്ടികളാണ്. ഈ മാസം 10 മുതൽ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. വാക്സിനേഷന് ആയുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Story Highlights : covid-vaccination-for-15-to-18-age-group-in-kerala-starts-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here