Advertisement

‘സൂപ്പർ ഹീറോ’ ടൊവി @ 2022

December 31, 2021
Google News 1 minute Read

പുതുവത്സര വിശേഷങ്ങൾ ട്വന്റിഫോർ.കോമിലൂടെ പങ്കുവെച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസ്/ അഖിൽ എസ് എസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവിനോ തോമസ്. ഇല്ലിക്കൽ തോമസിന്റെയും, ഷീല തോമസിന്റെയും ഇളയ മകനായി ഇരിഞ്ഞാലക്കുടയിലാണ് ടൊവിനോ ജനിച്ചത്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം.

നടൻ എന്ന നിലയിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. കഥാപാത്രങ്ങളുടെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്റെ അഭിനയം മികച്ചതാക്കാൻ ടൊവിനോ ശ്രദ്ധിച്ചിരുന്നു. ടൊവിനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി, ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും ടൊവിനോ തിളങ്ങിയിട്ടുണ്ട്. ബാലാജി മോഹൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവിനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവീനോ അവതരിപ്പിച്ചത്. തന്റെ പുതവത്സരത്തെ പറ്റിയും പുതിയ ചിത്രങ്ങളെ പറ്റിയും ടൊവിനോ ട്വന്റിഫോർ.കോമിനോട് പ്രതികരിച്ചു.

മിന്നൽ മുരളിയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്ക് നന്ദി!

മിന്നൽ മുരളിയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. തുടക്കം മുതൽ കൂടെ നിന്നതിനും ഞങ്ങളുടെ മിന്നൽ മുരളിയെ നമ്മുടെ മിന്നൽ മുരളി ആക്കിയതിനും ഒരുപാട് നന്ദിയെന്ന് ടൊവിനോ പറഞ്ഞു. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തുടക്കം മുതൽ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. തന്റെ പുതവത്സരത്തെ പറ്റിയും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിക്കുന്ന മിന്നൽ മുരളിയെ പറ്റിയും ടൊവിനോ ട്വന്റിഫോർ.കോമിനോട് പ്രതികരിച്ചു.

ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ” മിന്നൽ മുരളിക്കുവേണ്ടി ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെടുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കഷ്ടപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസിൽ ആദ്യം കഥ പറയുമ്പോൾത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാൻ പോകുന്നത് സൂപ്പർ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാൽ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസിൽ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കിൽ, അതുകാരണമാണ് ഞാൻ സ്‌ക്രീനിൽ നന്നായിരിക്കുന്നത്”.

കഥയ്ക്കാണോ, ടീമിനാണോ പ്രാധാന്യം നൽകുക

തീർച്ചയായും കഥയാണ് ആദ്യം നോക്കുന്നത് പിന്നെ ടീമിനെ പറ്റി അന്വേഷിക്കും. വേറെ ഒന്നിലും ഇടപെടാറില്ല. ഞാൻ ആയിട്ട് ആരെയും ചൂസ് ചെയ്യാറില്ല. കഥ, ടീം, അവരുടെ പ്രീവിയസ് വർക്കുകൾ നോക്കും എന്നിട്ടാകും സിനിമ സെലക്ട് ചെയ്യുക.

ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യണം

എനിക്ക് വേണ്ടി എഴുതുന്ന തിരക്കഥകൾ മാത്രമല്ല. എനിക്കത് ഇഷ്ടപ്പെടുകയും വേണം. ചെയ്യാൻ പറ്റാത്ത കഥകൾ ചെയ്‌ത്‌ ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യണം. ഞാൻ എന്നോടാണ് കോംപറ്റീറ്റിവ് ആകുന്നത് എന്റെ പെർഫോമൻസ് എങ്ങനെ നന്നാക്കാം എന്നുമാത്രമാണ് ഞാൻ നോക്കാറുള്ളത്. മറ്റു കോമ്പറ്റീഷൻസ് ഇല്ല. അതിനോട് താത്പര്യവുമില്ല.

ഹീറോ ആയി കഴിഞ്ഞ ശേഷം കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പിൽ വിഷമം തോന്നിയിട്ടുണ്ടോ

ഒരു പോയിന്റിൽ എനിക്ക് ഞാൻ ചെയ്യുന്ന സിനിമകൾ സാറ്റിസ്‌ഫൈഡ് അല്ലാതെ തോന്നി. ഞാൻ ഒരു 3 മാസം ബ്രേക്ക് എടുത്തു.ആ സാറ്റിസ്ഫാക്ഷൻ ഇല്ലായ്‌മ എന്റെ തെറ്റെന്ന് ഞാൻ മനസിലാക്കി. കഥ എത്രത്തോളം വലുതാണ് എത്രമാത്രം നല്ല കണ്ടൻറ് ഉണ്ട് അതിൽ അത് നോക്കാറുണ്ട് കൂടാതെ ടീമും.

സെറ്റിലെ സംവിധായകൻ ബേസിൽ

റൂമിനകത്ത് തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസിൽ അല്ല സെറ്റിൽ വരുമ്പോൾ. സെറ്റിലെത്തുമ്പോൾ അദ്ദേഹം വളരെ സീരിയസാണ്. എന്നാൽ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാർത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസിൽ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്‌പേയ്സും ഞാൻ കൊടുക്കുകയും സുഹൃത്തിൽ നിന്നെടുക്കാവുന്ന സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

മിന്നൽ മുരളിയിലേക്ക് എത്തിയത് ?

2018 ലാണ് ബേസിൽ എന്നോട് കഥ പറഞ്ഞത്. ഞാൻ ബേസിൽ ഡയറക്റ്റ് ചെയുന്നത് കണ്ടിട്ടുള്ളയാളാണ് ഞങ്ങൾ ഒരുമിച്ച് സിനിമയിൽ വന്നയാളാണ് അപ്പൊ ഒരു സീൻ അവൻ എങ്ങനെ അപ്രോച്ച് ചെയുന്നത് എനിക്ക് കൃത്യമായിട്ട് അറിയാം. കഥ പറയാൻ വരുംമ്പോൾ തന്നെ ബേസിൽ ബാക് ഗ്രൗണ്ട് മ്യൂസിക് വച്ചിട്ടാണ് കഥ പറഞ്ഞത്. ബേസിലിനൊപ്പം മുൻപ് ഗോദ ചെയ്‌തു കഥ പറയും മുന്നേ തന്നെ അവന്റെ പ്രൊജക്റ്റ് ഞാൻ ചെയ്യും എന്ന ഉറപ്പ് ഉണ്ട്. എനിക്ക് ഇഷ്ടപ്പെടുന്ന പോലുള്ള സിനിമകൾ അവനും ഇഷ്ടപ്പെടാറുണ്ട്. ഞങ്ങൾക്ക് സിനിമയിൽ ഒരു ജേർണി ഉണ്ട് അതിലൊപ്പം സഞ്ചരിക്കുന്ന ആളാണ് ബേസിലും. സിനിമയിലേയക്ക് ആകർഷിച്ചത് കഥ എന്നതിൽ ഉപരി തന്നെ ആകർഷിച്ചത് പ്രമേയമായിരുന്നു എന്നും ടൊവിനോ പറയുന്നു..

എല്ലാവരും ഒരുമിച്ച് ചർച്ച ചെയ്‍ത സിനിമയാണ്. കൊള്ളാവുന്ന ഒരു മലയാളം ചിത്രമായിരിക്കും ഇതെന്നാണ് തുടക്കത്തിൽ ചർച്ച ചെയ്യുമ്പോൾ ഞാൻ ഇതിനെ കണ്ടിരുന്നത്. ഫൈനൽ ഡ്രാഫ്റ്റ് വായിക്കുമ്പോഴും സിനിമക്ക് ബേസിലും തിരക്കഥാകൃത്തുക്കളും എടുത്ത പ്രയത്‍നവും ഒക്കെ മനസിലായി. അതുവരെയുണ്ടായ തിരക്കഥയെ ഇങ്ങനെയുള്ള സിനിമയ്‍ക്ക് വേണ്ടിയുള്ള ഫോർമാറ്റിലേക്ക് എത്തിച്ചു എന്നത് എനിക്ക് ഭയങ്കര ഇംപ്രസീവായിരുന്നു. എനിക്ക് ബേസിലിനോട് വലിയ സ്‍നേഹവും ബഹുമാനവും തോന്നി.

സൂപ്പർ ഹീറോ ജീവിതത്തിലും ?

വ്യക്തിപരമായി ഞാൻ സൂപ്പർ ഹീറോ ആരാധകനാണ്. സൂപ്പർ ഹീറോ എന്നു പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണ്. ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പർ ഹീറോ അല്ല മുരളി. കണ്ടന്റ് വൃത്തിയായി മേക്ക് ചെയ്യുക, നല്ല പെർഫോർമൻസ്, ഇങ്ങനെയുള്ള കാര്യങ്ങളാണ്. ഒരിക്കലും ബജറ്റിന്റെ ബാഹുല്യംകൊണ്ടല്ല സിനിമകൾ മലയാളത്തിന്റെ ശ്രദ്ധിക്കപ്പെടുന്നത്. ആ പേര് കളയാത്ത സിനിമയായിരിക്കും ‘മിന്നൽ മുരളി’ എന്ന് ഞാൻ വിചാരിക്കുന്നു.

എപ്പോഴും വരുന്നതല്ലല്ലോ. പിന്നെ ബേസിൽ ഒരു കഥപറയുമ്പോൾ ഒരു 99 ശതമാനവും ഞാൻ ഓകെയാണ്. ഇത്രയും വർഷമായിട്ടും ആകെ രണ്ട് സിനിമയേ ബേസിലിന്റേതായി പുറത്തുവന്നിട്ടുള്ളൂ. രണ്ടും 100 ശതമാനം വിജയം നേടിയിട്ടുള്ള സിനിമകളുമാണ്. മിന്നൽ മുരളിയിൽ സൂപ്പർ ഹീറോ എന്ന ഘടകം മാറ്റി നിർത്തിയാലും അതൊരു നല്ല സിനിമയായിരിക്കും എന്ന് തോന്നി. ‘മിന്നൽ മുരളി’യുടെ ടോട്ടാലിറ്റി തന്നെയാണ് പ്രത്യേകത. പല പ്രതിസന്ധികളും തരണം ചെയ്‍ത് അതിൽനിന്നൊക്കെ ഊർജ്ജം ഉൾക്കൊണ്ട് ഒരു സംഘമായി ജോലി ചെയ്‍താണ് മിന്നൽ മുരളി പൂർത്തിയാക്കിയത്.

കുടുംബത്തിന്റെ പിന്തുണ ??

അച്ഛൻ എന്റെ വഴികാട്ടിയും ഉപദേശകനും മോട്ടിവേറ്ററും തീരുമാനങ്ങൾ എടുക്കുന്നയാളും വർക്ക് ഔട്ട് പാട്ണറുമാണെന്ന് ടൊവിനോ പറയുന്നു.മാതാപിതാക്കൾക്കും ഭാര്യയ്ക്കും മിന്നൽ മുരളി ഇഷ്ടമായി.മകൾ സിനിമ ആസ്വദിച്ചുവെന്ന് ടൊവിനോ തോമസ് പറയുന്നു. ചിത്രം കഴിഞ്ഞപ്പോൾ അച്ഛന്റേത് സമ്മിശ്ര വികാരമായിരുന്നു.

എന്റെ സിനിമകളുടെ കോൾഡ് ഹാർട്ട് ക്രിട്ടിക് ആണ് ഭാര്യ. തനിക്ക് വിമർശനാത്മകമായി ഒന്നും പറയാനില്ലെ നിങ്ങൾ നന്നായി ചെയ്തു, സിനിമ വളരെ മികച്ചതാണെന്നും ഭാര്യ പറഞ്ഞുവെന്ന് ടൊവിനോ. സാധാരണ തന്റെ സിനിമകളിലെ താൻ ചെയ്യാറുള്ള മിസ്റ്റേക്കുകൾ അവൾ ചൂണ്ടിക്കാണിക്കാറുണ്ട് എന്ന് ടൊവിനോ കൂട്ടിച്ചേർത്തു.

വരാൻ പോകുന്ന സിനിമകൾ??

അടുത്ത സിനിമ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ, ചെയ്‌തുകൊണ്ടിരിക്കുന്നത് ഖാലിദ് റഹ്മാൻ മുഹ്‌സിൻ പരാരി ടീമിന്റെ തല്ലുമാല. വിഷ്ണു രാഘവന്റെ വാശി.വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം.പിന്നെ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം….

പുതുവർഷത്തെ പറ്റി

വരാൻ പോകുന്ന പുതുവർഷം കേരളത്തിലെ എല്ലാ ജനങ്ങൾക്കും പുതു പ്രതീക്ഷയാണ്. കൊവിഡ് മഹാമാരി മാറി നമ്മൾ ഒരുമിച്ച് അതെല്ലാം അതീജിവിച്ച് പതിയെ പഴേപോലുള്ള ജീവിതത്തിലേക്ക് എത്തിയ സാഹചര്യം അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ പുതുവത്സരമാവട്ടെ എല്ലാപേർക്കും എന്ന് പ്രാർത്ഥിക്കുന്നു.

സ്വന്തം ടൊവിനോ തോമസ് …..!!!

Story Highlights : Tovino-Thomas-Interview-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here