കെ-റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും

സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും. എം പി മാർ , എം എൽ എ മാർ എന്നിവരുടെ യോഗവും വിളിക്കും. മാത്രമല്ല പദ്ധതിയുടെ വിശദാംശങ്ങളും സർക്കാർ നടപടികളും യോഗത്തിൽ വിശദീകരിക്കും.
അതേസമയം കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്.
Read Also : കെ-റെയിൽ; വീട് കയറി പ്രചാരണം, പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും: കെ സുധാകരൻ
മുന്‍ ധനകാര്യ മന്ത്രി കൂടിയായ തോമസ് ഐസക് ആണ് സെമിനാര്‍ അവതാരകന്‍. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സമരം വിജയിച്ചതിന്റെ അടയാളമാണ് സിപിഐഎം സെമിനാറെന്നാണ് സമര സമിതിയുടെ അഭിപ്രായം.
Story Highlights : K-rail – CM Pinarayi vijayan seeks support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here