ഒരു പാർട്ടിയിലേക്കും പോകുന്നില്ല; ഉപദ്രവിക്കരുതെന്ന് സിപിഐഎം നേതൃത്വത്തോട് എസ് രാജേന്ദ്രൻ

തന്നെ ഉപദ്രവിക്കരുതെന്ന് സി പി ഐ എം നേതൃത്വത്തോട് എസ് രാജേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് സി പി ഐ എം നേതൃത്വത്തിന് കത്തയച്ചതായി എസ് രാജേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. സി പി ഐയിലേക്കല്ല ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുക്കില്ലന്നാണ് വിവരം . രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന്‍ അറിയിച്ചിരുന്നു.
Read Also :നിലപാട് മാറ്റി എസ്.രാജേന്ദ്രന്‍; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല
പ്രധാനപ്പെട്ട സമ്മേളനമാണ് നടക്കുന്നതെന്നും ചെറുതായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ ഇന്നലെ നല്‍കിയ മറുപടി. ജില്ലാ കമ്മിറ്റി അംഗമായത് കൊണ്ട് പങ്കെടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി. സിപിഐഎം ബ്രാഞ്ച്, ഏരിയ സമ്മേളങ്ങളില്‍ നിന്ന് എസ് രാജേന്ദ്രന്‍ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു.
Story Highlights : S Rajendran -CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here