കമ്മ്യൂണിസത്തിനെതിരെ ജാഗ്രത വേണം; മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ മതവിശ്വാസികൾ തിരിച്ചറിയണം; സമസ്ത

കമ്മ്യൂണിസത്തോടുള്ള നിലപാട് വ്യക്തമാക്കി സമസ്ത പ്രമേയം. കമ്മ്യൂണിസം ഉൾപ്പെടെയുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതി ഇരിക്കണമെന്ന് സമസ്ത പ്രമേയത്തിൽ പറയുന്നു. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണം. വിവാഹപ്രായം ഉയർത്തുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറാണെമെന്നും സമസ്ത പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനമാണ് പ്രമേയം അവതരിപ്പിച്ചത്.
Read Also :ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത
സി.പി.എമ്മുമായി സമസ്ത അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രമേയം പാസാക്കിയതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ സമസ്ത ലീഗ് ബന്ധം ശക്തമെന്ന് പി എം എ സലാം അഭിപ്രായപ്പെട്ടു. വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ല. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Samastha against communism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here