‘പിണറായി രാജാവ്, സതീശൻ മറുപടി അർഹിക്കുന്നില്ല’; ഗവർണർ

സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ പരിഹസിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. വി.ഡി സതീശൻ സർക്കാരിൻ്റെ അടുത്ത ആളാണെന്നും ഗവർണർ.
“രാജ്യത്തിൻ്റെ പ്രതീകങ്ങളോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്, പക്ഷെ മര്യാദ കാരണം പറയുന്നില്ല. എൻ്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിൻ്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ല” ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കാമല്ലോയെന്നും ഗവർണർ പരിഹാസിച്ചു.
Story Highlights : arif-muhammed-khan-against-cm-ol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here