Advertisement

ഗുണങ്ങളാൽ സമ്പന്നം; സൗന്ദര്യ സംരക്ഷണത്തിനും ബെസ്റ്റാണ് അവോക്കാഡോ…

January 4, 2022
2 minutes Read

മുടിക്കും ചർമ്മസംരക്ഷണത്തിനും ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികൾ. എന്നാൽ കെമിക്കൽസ് അടങ്ങിയ ക്രീമുകളും മറ്റും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയെന്നുവരാം. അതിനാൽ തന്നെ പലരും പ്രകൃതദത്ത പരിഹാരം തേടാറുണ്ട്. അക്കൂട്ടത്തിൽ നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത പ്രകൃതിദത്ത വിഭവമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു പഴവർഗ്ഗമാണ് ഇത്. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനെയും ഇതിന്‌ പേരുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം. ജീവകം ബി, ജീവകം ഇ, കെ എന്നിവ കൊണ്ടും സമ്പന്നമാണ് അവോക്കാഡോ. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.

തികച്ചും സ്വാഭാവികമായ സൗന്ദര്യം ആരോഗ്യകരമായ രീതിയിൽ നൽകാൻ അവോകാഡോയ്ക്ക് കഴിയും. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ധാതുക്കളും ഈ പോഷകസമൃദ്ധമായ സൂപ്പർ ഫ്രൂട്ടിനുള്ളിൽ നിറഞ്ഞിരിക്കുന്നതാണ് ഇതിന് കാരണം.

എങ്ങനെയാണ് അവോക്കാഡോ ചർമ്മത്തിന് ഗുണം ചെയ്യുന്നത്?

അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പ് മാത്രമല്ല അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ഇ, സി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇവ രണ്ടും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും നിറത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

ചർമ്മഘടന മെച്ചപ്പെടുത്തുന്നു

അവോക്കാഡോകളിൽ കാണപ്പെടുന്ന കൊഴുപ്പുകളും വിറ്റാമിനുകളും ചർമ്മത്തിന്റെ പുനരുദ്ധാരണം വേഗത്തിലാക്കാനും എക്സിമ, മുഖക്കുരു പോലുള്ള വിട്ടുമാറാത്ത ചർമ്മ അവസ്ഥകൾ മെച്ചപ്പെടുത്താനും സഹായിക്കും. ഇതുമൂലം വിണ്ടുകീറിയ ചർമ്മം മെച്ചപ്പെടുകയും ചർമ്മത്തിന്റെ നിറം കൂടുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ കേടുപാടുകൾ കുറക്കുന്നു

2011ലെ ചർമ്മത്തെപ്പറ്റി നടന്ന ഗവേഷണങ്ങൾ കാണിക്കുന്നത് അവോക്കാഡോകളിൽ ശരീരത്തെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്. അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തിൽ ചുളിവുകൾക്കും ചർമ്മ കാൻസറിനും കാരണമാകും. എന്നാൽ, അവോക്കാഡോകളിൽ കാണപ്പെടുന്ന വിറ്റാമിൻ സിട്രസ്റ്റഡ് സോഴ്‌സും വിറ്റാമിൻ ഇട്രസ്റ്റഡ് സോഴ്‌സും സൂര്യനിൽ നിന്നും മറ്റ് പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നുമുണ്ടാകുന്ന ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

2010-ൽ ചർമ്മത്തിന്റെ അവസ്ഥയും കൊഴുപ്പും ആന്റിഓക്‌സിഡന്റ് മൈക്രോ ന്യൂട്രിയന്റുകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന് 700-ലധികം സ്ത്രീകളിൽ ഒരു പഠനം നടത്തിയിരുന്നു. അവോക്കാഡോയിൽ കാണപ്പെടുന്ന കൊഴുപ്പ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിണ്ടുകീറൽ കുറയ്ക്കുന്നു

അവോക്കാഡോ ഓയിൽ ഉപയോഗിച്ച് മുഖം കഴുകുന്നത് വിണ്ടുകീറൽ പ്രശ്നത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. അവോക്കാഡോ ഓയിലിലെ ആന്റിമൈക്രോബയൽ ആണ് ഇതിന് കാരണം. അവോക്കാഡോ ഓയിൽ ഒരു ക്ലെൻസറായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മൃദുലവും ഈർപ്പവുമുള്ളതാക്കാൻ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Read Also : സാനിറ്റൈസറിന്റെ ഉപയോഗം കൈകളെ വരണ്ടതാക്കുന്നുണ്ടോ; അറിയാം ഈ പരിഹാരമാർഗങ്ങൾ…

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവോക്കാഡോ ഓയിൽ നിങ്ങളുടെ ചർമ്മത്തിൽ പരീക്ഷിക്കാവുന്നതാണ്. തണുത്ത അവോക്കാഡോ ഓയിലിൽ ആന്റിഓക്‌സിഡന്റുകൾ, പ്ലാന്റ് സ്റ്റിറോളുകൾ, ഒമേഗ-9, ധാതുക്കൾ, വിറ്റാമിനുകൾ സി, ഇ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകൾ ധാരാളമുണ്ട്. ഈ പോഷകങ്ങൾ കൊളാജന്റെ ഉൽപ്പാദനം വർധിപ്പിക്കാനും വീക്കം ശമിപ്പിക്കാനും പഴയ ചർമ്മത്തെ നീക്കം ചെയ്യാനും സഹായിക്കും.

വരണ്ട ചർമ്മത്തെ തടയുന്നു

ബി കോംപ്ലക്സ് വിറ്റാമിനുകളുടെ ഭാഗമായ ബയോട്ടിന്റെ മികച്ച ഉറവിടമാണ് അവോക്കാഡോ. ബയോട്ടിന്റെ ഉപയോഗം വരണ്ട ചർമ്മത്തെ തടയാൻ സഹായിക്കുന്നു. മുടിയും നഖവും പൊട്ടുന്നത് തടയാനും ഇത് ഉപകരിക്കും.

അവോക്കാഡോ ഓയിൽ ഒരു ക്ലെൻസറോ മോയ്സ്ചറൈസറോ ആയി ഉപയോഗിക്കാമോ?

ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അവോക്കാഡോ ഓയിലും ഉപയോഗിക്കാം, ഇത് പൾപ്പിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണയാണ്. ഒരു ക്ലെൻസർ എന്ന നിലയിൽ, അവോക്കാഡോ ഓയിൽ ഒരു കോട്ടൺ ബോളിൽ ചേർത്ത് മുഖവും കഴുത്തും ദിവസത്തിൽ രണ്ടുതവണ വൃത്തിയാക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ട മോയ്സ്ചറൈസറിലേക്ക് അവോക്കാഡോ ഓയിൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യ വർദ്ധക മാർഗ്ഗങ്ങൾ കൂടാതെ, അവോക്കാഡോയിൽ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന നിരവധി ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യ പരിപാലനത്തിന് അവോക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

Story Highlights : Avocado benefits for Skin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top