കണ്ണൂരിൽ കെ.റെയിലിന്റെ കല്ല് പിഴുതുമാറ്റിയ നിലയില്‍

കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. ഗസ്റ്റ് ഹൗസിനും ഗേൾസ് സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് കല്ലുകൾ പിഴുത് മാറ്റിയത്. മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
കെ–റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിന് പിന്നാലെയാണ് സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്.സിൽവർ ലൈനെതിരെ സമര പദ്ധതികളുമായി മുന്നോട്ട് പോകും.
Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച
ജനസമൂഹത്തെ രംഗത്തിറക്കി സർവേക്കല്ലുകൾ പിഴുതെറിയും. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഭവിഷ്യത്ത് വിളിച്ച് വരുത്താമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. വീടുകൾ തോറും കയറിയിറങ്ങി പദ്ധതിയുടെ ആഘാതം വിശദീകരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.
Story Highlights : k-rail-stone-removed-in-kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here