ബംഗ്ലാദേശ് 458 റൺസിനു പുറത്ത്; ന്യൂസീലൻഡിന് അഞ്ച് വിക്കറ്റ് നഷ്ടം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയർക്ക് നാലാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. വെറും 17 റൺസിൻ്റെ ലീഡാണ് കിവീസിനുള്ളത്. ഒരു ദിവസം പൂർണമായും അവശേഷിക്കെ തോൽവി ഒഴിവാക്കുക എന്നത് ന്യൂസീലൻഡിന് വളരെ ബുദ്ധിമുട്ടാവും.
328 റൺസ് നേടി പുറത്തായ ന്യൂസീലൻഡിനെ ഞെട്ടിച്ച് ആദ്യ ഇന്നിംഗ്സിൽ 458 റൺസെന്ന കൂറ്റൻ സ്കോറാണ് ബംഗ്ലാദേശ് നേടിയത്. ക്യാപ്റ്റൻ മോമിനുൽ ഹഖ് (88), ലിറ്റൺ ദാസ് (86), മഹ്മൂദുൽ ഹസൻ ജോയ് (78), നസ്മുൽ ഹുസൈൻ ഷാൻ്റോ (64) എന്നിവരുടെ അർദ്ധസെഞ്ചുറികൾ ബംഗ്ലാദേശ് ഇന്നിംഗ്സിന് ഊർജമായപ്പോൾ മെഹദി ഹസൻ (47) അടക്കം മറ്റ് താരങ്ങളും നിർണായ സംഭാവന നൽകി. ബംഗ്ലാ നിരയിൽ 8 താരങ്ങളും ഇരട്ടയക്കം കടന്നു. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിനെ ഇബാദത്ത് ഹുസൈൻ ആണ് തകർത്തത്. ഹുസൈൻ 4 വിക്കറ്റ് വീഴ്ത്തി. ടോം ലതം (14), ഡെവോൺ കോൺവേ (13), ഹെൻറി നിക്കോൾസ് (0), ടോം ബ്ലണ്ടൽ (0) എന്നിവർ വേഗം പുറത്തായപ്പോൾ വിൽ യങ് ആണ് ന്യൂസീലൻഡിനെ താങ്ങിനിർത്തിയത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ്. റോസ് ടെയ്‌ലർ (37), രചിൻ രവീന്ദ്ര (6) എന്നിവരാണ് ക്രീസിൽ.
Story Highlights : newzealand lost 5 wickets bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here