കെ-റെയിൽ; സർവേ കല്ല് പിഴുതാലും പിന്നോട്ടില്ല: കെ സുധാകരന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ മറുപടി

സർവേ കല്ല് പിഴുതെറിയുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കല്ല് പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചില നിക്ഷിപ്ത താത്പര്യക്കാർ എതിർത്താലും വികസനം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് അറിയിച്ചു. പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐയും രംഗത്തെത്തി. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. വികസന പരിപാടികള്‍ നടപ്പാക്കാന്‍ സാവകാശം വേണമെന്നും ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ട എന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവിന്റെ തീരുമാനം.
Read Also : കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പ്രതികരിച്ചു. പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തേക്കും കോണ്‍ക്രീറ്റ് മതിലുകള്‍ വേണ്ടിവരും. കോണ്‍ക്രീറ്റ് മതിലുകള്‍ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയില്ലെന്ന വാദം ശുദ്ധനുണയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ മറച്ചുവയ്ക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയും കുറച്ചുകാണിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘ്യാതം ഉണ്ടാക്കുമെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു.
Story Highlights : CM Pinarayi vijayan on k-rail project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here