Advertisement

ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുത്; സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സിപിഐ

January 5, 2022
1 minute Read

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ വ്യക്തമാക്കി. വികസന പരിപാടികൾ നടപ്പാക്കാൻ സാവകാശം വേണം. ദൃതി പിടിച്ചുള്ള നടപടികൾ വേണ്ട എന്നും തീരുമാനം.

തുടർന്ന് സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം. കോൺഗ്രസ് അനുകൂല പരാമർശത്തിലാണ് വിമർശനം. പ്രസ്താവന അനവസരത്തിലാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അത്തരമൊരു പ്രസ്താവന എൽഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോൺഗ്രസ് വേദിയിൽ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി.

Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതിനെക്കുറിച്ച് തങ്ങൾക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights : cpi-against-krail-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top