കൊവിഡ്; നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് റാലികൾ വെർച്വൽ ആയ് മാത്രം നടത്താൻ മാത്രം അനുമതി നല്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തെരഞ്ഞെടുപ്പ് റാലികൾ അടക്കം നിരോധിയ്ക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്ക് എതിരെ സുപ്രിംകോടതിയും വിവിധ ഹൈക്കോടതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ബംഗാൾ നിയമ സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
Story Highlights : election rallies restriction commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here