മാക്സ്‌വൽ കൊവിഡ് പോസിറ്റീവ്; ടീമിൽ വൈറസ് ബാധയേൽക്കുന്ന 13ആമത്തെ താരം

മെൽബൺ സ്റ്റാഴ്സ് നായകനും ഓസീസ് താരവുമായ ഗ്ലെൻ മാക്സ്‌വലിനു കൊവിഡ് സ്ഥിരീകരിച്ചു. മെൽബൺ സ്റ്റാഴ്സിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13ആമത്തെ താരമാണ് മാക്സ്‌വൽ. ആൻ്റിജൻ റ്റെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ച താരം ആർടിപിസിആർ ടെസ്റ്റിനായി കാത്തിരിക്കുകയാണ്. താരം ഇപ്പോൾ ഐസൊലേഷനിലാണെന്ന് മെൽബൺ സ്റ്റാഴ്സ് അറിയിച്ചു.
മെൽബൺ സ്റ്റാഴ്സിൽ 12 താരങ്ങൾക്കും 8 സപ്പോർട്ട് സ്റ്റാഫുകൾക്കുമാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പെർത്ത് സ്കോർച്ചേഴ്സിനും മെൽബൺ റെനഗേഡ്സിനും എതിരായ അവസാന രണ്ട് മത്സരങ്ങളിൽ ബാക്കപ്പ് താരങ്ങളാണ് സ്റ്റാഴ്സ് ടീമിൽ കളിച്ചത്. രണ്ട് മത്സരങ്ങളിലും സ്റ്റാഴ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ അടുത്ത മത്സരത്തിൽ പത്തോളം താരങ്ങൾ ഐസൊലേഷൻ പൂർത്തീകരിച്ച് തിരികെയെത്തും.
Story Highlights : Glenn Maxwell positive Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here