ഗംഗാ സാഗർ മേള; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്ടറാണ് ഹർജി സമർപ്പിച്ചത്. വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർ മേളയിൽ പങ്കെടുക്കും. ഇതിലൂടെ കൊവിഡ് വ്യാപനം അതി രൂക്ഷമാക്കുമെന്ന് ഹർജിയിൽ പറയുന്നു. ജനുവരി പകുതിയോടെ മേള സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. അതേസമയം 27-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ജനുവരി ഏഴിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
Story Highlights : hc-to-hear-pil-on-ganga-sagar-mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here