Advertisement

സില്‍വര്‍ലൈന്‍; അടിയന്തര നിയമസഭാ യോഗം ചേരണം, സർവേ കല്ലുകൾ പിഴുതെറിയാൻ യുഡിഎഫ് ആഹ്വാനം

January 5, 2022
Google News 1 minute Read

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ സമരം ശക്തിപ്പെടുത്താൻ യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങൾ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചർച്ച ചെയ്യാൻ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് അറിയിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയാൻ ആഹ്വാനം. തീരുമാനം ഇന്ന് ചേർന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ. മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും.

ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

അതേസമയം യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനാണ് യോഗം ചേരുന്നത്. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് അടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത് എന്നാണ് സൂചന.

Story Highlights : silverline-project-udf-protest-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here