Advertisement

എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

January 5, 2022
1 minute Read
supension

പത്തനംതിട്ട എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംസ്ഥാന പൊലീസിനെതിരെ പല വിഷയങ്ങളിലായി വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് പുതിയ സംഭവം.

Read Also : ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തു; ലെവല്‍ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട് പ്രതികാരം

Story Highlights : supension, police officer, erumeli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top