Advertisement

ചാർട്ടേഡ് വിമാനത്തിൽ അമൃത്സറിലെത്തിയ 125 പേര്‍ക്ക് കൊവിഡ്

January 6, 2022
Google News 1 minute Read

ഇറ്റലിയിൽ നിന്ന് അമൃത്സറിലെത്തിയ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് 125 യാത്രക്കാർ പോസിറ്റീവായത്. മിലാനിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 11:15 നാണ് വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 160 യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കി. പിന്നീട് 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 19 കുട്ടികളെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവ് ആയ യാത്രക്കാരെ പഞ്ചാബിലെ വിവിധ ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് അമൃത്സർ എയർപോർട്ട് അധികൃതർ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പോസിറ്റീവായി കണ്ടെത്തിയ യാത്രക്കാരുടെ ജീനോം സീക്വൻസിംഗ് പരിശോധന നടത്തും. അതേസമയം യാത്രക്കാരുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പരിശോധന നടത്തിയ ലാബിനെതിരെയും ഇവർ രംഗത്തെത്തി.

Story Highlights : 125-passengers-from-italy-test-positive

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here