Advertisement

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; മൂന്നംഗ സമിതി അന്വേഷിക്കും

January 6, 2022
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ, സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചകൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. വി.വി.ഐ.പിയുടെ സുരക്ഷയിൽ വീഴ്ച വരുത്താൻ ഇടയാക്കിയ സാഹചര്യം സമിതി പരിശോധിക്കും. കമ്മിറ്റിയെ കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി (സെക്യൂരിറ്റി) സുധീർ കുമാർ സക്‌സേന നയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബീർ സിംഗ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഐജി എസ്. സുരേഷ് എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി.

Story Highlights : 3-member-committee-to-probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here