Advertisement

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

January 6, 2022
1 minute Read

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു.ധർമ്മടം സ്വദേശി അദിനാൻ (17) ആണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.

ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത കാരണത്തിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന സംശയം സ്ഥിരീകരിക്കണമെന്നുണ്ടെങ്കിൽ അദിനാന്റെ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിക്കണം.

Read Also : 2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??

പക്ഷെ ഫോൺ പൊട്ടിച്ച നിലയിലാണ് ഉള്ളത്. ലോക്ക് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചു. ഇത് കഴിഞ്ഞ ശേഷം ആയിരിക്കും കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ അഡിക്ഷൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകു എന്ന് പൊലീസ് പറഞ്ഞു.

Story Highlights : kannur-suicide-17yearold-onlinegaming-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top